കാഴ്ച്ചപ്പാടും ദൌത്യവും
കാഴ്ച്ചപ്പാട്
പുറമേരി ഗ്രാമപഞ്ചായത്തിൽ നിന്നും ലഭ്യമാകുന്ന എല്ലാ സേവനങ്ങളും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സുതാര്യമായും സമയബന്ധിതമായും ഗുണമേന്മയോടെയും ഹരിതചട്ടം പൂർണ്ണമായി പാലിച്ച് ജനങ്ങൾക്ക് ഉറപ്പുവരുത്തുകയും അതുവഴി പഞ്ചായത്തിനെ മാതൃകാപരമായ ഒരു ജനസൗഹൃദ പഞ്ചായത്തായി ഉയർത്തുക.
ദൌത്യം
1. ഭരണനിർവ്വഹണവും ഗുണമേന്മയും
- ഐ.എസ്.ഒ 9001:2015 ഗുണനിലവാരം പുതുക്കൽ: പഞ്ചായത്ത് ഓഫീസിന്റെ സേവന നിലവാരവും ഭരണസംവിധാനവും അന്താരാഷ്ട്ര നിലവാരത്തിൽ നിലനിർത്തുന്നതിനായി ഐ.എസ്.ഒ സാക്ഷ്യപത്രം പുതുക്കി ഉറപ്പാക്കുന്നു.
- പൗരാവകാശ രേഖയുടെ: പൗരാവകാശ രേഖയിൽ വാഗ്ദാനം ചെയ്തിട്ടുള്ള സമയപരിധിക്കുള്ളിൽ തന്നെ പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ സേവനങ്ങൾ ലഭ്യമാക്കുന്നു.
2. സാമ്പത്തിക ഭദ്രതയും വികസനവും
- 100% നികുതി പിരിവ്: പഞ്ചായത്തിന്റെ തനത് ഫണ്ട് ശക്തിപ്പെടുത്തുന്നതിനായി നികുതികളും കുടിശ്ശികകളും നൂറു ശതമാനവും സമയബന്ധിതമായി ശേഖരിക്കുന്നു.
- 100% പദ്ധതി വിനിയോഗം: സാമ്പത്തിക വർഷത്തിൽ ആസൂത്രണം ചെയ്യുന്ന എല്ലാ വികസന പദ്ധതികളും കൃത്യസമയത്ത് തന്നെ പൂർത്തിയാക്കി 100% തുകയും പൂർണ്ണമായി വിനിയോഗിക്കുന്നു.
3. സാമൂഹിക ക്ഷേമവും പൊതുജന പങ്കാളിത്തവും
- ക്ഷേമ പെൻഷനുകളുടെ കാര്യക്ഷമമായ വിതരണം: അർഹരായ ഗുണഭോക്താക്കൾക്ക് ക്ഷേമ പെൻഷനുകളും ധനസഹായങ്ങളും സമയബന്ധിതമായി തടസ്സമില്ലാതെ എത്തിച്ചുനൽകുന്നു.
- ജനകീയ പങ്കാളിത്തം ഉറപ്പാക്കൽ: പഞ്ചായത്തിന്റെ അടിസ്ഥാന വികസന പ്രവർത്തനങ്ങളിലും തീരുമാനങ്ങളിലും നാട്ടുവാസികളുടെയും പ്രദേശവാസികളുടെയും സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നു.
4. പരിസ്ഥിതി സൗഹൃദവും സമ്പൂർണ്ണ ശുചിത്വവും
- സമ്പൂർണ്ണ ശുചിത്വ പദവി നിലനിർത്തൽ: മാലിന്യസംസ്കരണ പദ്ധതികളും ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കി സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത് എന്ന പദവി തുടർന്നും നിലനിർത്തുന്നു.
- ഹരിതചട്ടം : പഞ്ചായത്തിന്റെ എല്ലാ ഔദ്യോഗിക പരിപാടികളിലും പൊതുജനസേവന കേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ ഒഴിവാക്കി പരിസ്ഥിതി സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുന്നു.