പഞ്ചായത്ത്
അഡ്വ.വി.കെ ജ്യോതിലക്ഷ്മി
പ്രസിഡൻ്റ്
സീന ടി.പി
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
വിജിഷ കെ.എം
ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ബീന കല്ലില്‍
ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ഗീത എം.എം
ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
വിനോദന്‍ കെ.കെ
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
പുറമേരികോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ തൂണേരി ബ്ളോക്ക് പരിധിയില്‍ പുറമേരി വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് പുറമേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 20.27 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് നാദാപുരം, കുന്നുമ്മല്‍, തൂണേരി ഗ്രാമപഞ്ചായത്തുകള്‍, കിഴക്ക് കുറ്റ്യാടി, വേളം ഗ്രാമപഞ്ചായത്തുകള്‍, തെക്ക് വേളം, ആയഞ്ചരി ഗ്രാമപഞ്ചായത്തുകള്‍, പടിഞ്ഞാറ് എടച്ചേരി, ഏറാമല ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ്. ഇന്നത്തെ പുറമേരി ഗ്രമപഞ്ചായത്തിന്റെ പുറമേരി ഭാഗം വെള്ളൂര്‍ പഞ്ചായത്തില്‍ പെട്ടതായിരുന്നു. 1953-ല്‍ നടന്ന കൈപൊക്കി വോട്ടിംഗിലൂടെ പ്രസിഡന്റായി ടി.സി.രൈരുക്കുറുപ്പ് തെരഞ്ഞെടുക്കപ്പെട്ടു. 1963-ലെ പുനസംഘടനയിലൂടെ പുറംമേരി, വിലാതപുരം, കുനിങ്ങാട്, മുതുവടത്തൂര്‍, എളയടം, പെരുമുണ്ടച്ചേരി, അരൂര്‍ എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുറമേരി പഞ്ചായത്ത് രൂപീകൃതമായി. ബാലറ്റ് പേപ്പര്‍ അടിസ്ഥാനത്തില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ പി.കുഞ്ഞിക്കേളു അടിയോടി പുറമേരി പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തച്ചോളി ഒതേനനെയും ഉണ്ണിയാര്‍ച്ചയേയും പുകഴ്ത്തുന്ന വടക്കന്‍...