സ്ഥാപന ചരിത്രം
ഇന്നത്തെ പുറമേരി ഗ്രാമപഞ്ചായത്തിലെ പുറമേരി ഭാഗം ആദ്യകാലത്ത് വെള്ളൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. 1953-ൽ നടന്ന കൈപൊക്കി വോട്ടെടുപ്പിലൂടെ ടി.സി. രൈരുക്കുറുപ്പ് വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.1963-ൽ നടന്ന പുനസംഘടനയുടെ ഭാഗമായാണ് ഇന്നത്തെ പുറമേരി ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. പുറമേരി, വിലാതപുരം, കുനിങ്ങാട്, മുതുവടത്തൂർ, എളയടം, പെരുമുണ്ടച്ചേരി, അരൂർ എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്താണ് പഞ്ചായത്ത് രൂപീകരിച്ചത്.ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടന്ന തിരഞ്ഞെടുപ്പിലൂടെ പി. കുഞ്ഞിക്കേളു അടിയോടി പുറമേരി പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.