സംസ്ഥാന സർക്കാർ
പഞ്ചായത്ത്
പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പഞ്ചായന്‍റെ പ്രധാന ഘടകങ്ങൾ ഇവയാണ്. പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.
പി.ശ്രീലത
പ്രസഡന്‍റ്
സബീദ കേളോത്ത്
വൈസ് പ്രസിഡന്‍റ്
അജയന്‍ പുതിയോട്ടില്‍
വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍
അലിമത്ത് നീലഞ്ചേരിക്കണ്ടി
ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍
ഷംസു മഠത്തില്‍
ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍
വിനോദന്‍ കെ.കെ
സെക്രട്ടറി
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
പുറമേരികോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ തൂണേരി ബ്ളോക്ക് പരിധിയില്‍ പുറമേരി വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് പുറമേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 20.27 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് നാദാപുരം, കുന്നുമ്മല്‍, തൂണേരി ഗ്രാമപഞ്ചായത്തുകള്‍, കിഴക്ക് കുറ്റ്യാടി, വേളം ഗ്രാമപഞ്ചായത്തുകള്‍, തെക്ക് വേളം, ആയഞ്ചരി ഗ്രാമപഞ്ചായത്തുകള്‍, പടിഞ്ഞാറ് എടച്ചേരി, ഏറാമല ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ്. ഇന്നത്തെ പുറമേരി ഗ്രമപഞ്ചായത്തിന്റെ പുറമേരി ഭാഗം വെള്ളൂര്‍ പഞ്ചായത്തില്‍ പെട്ടതായിരുന്നു. 1953-ല്‍ നടന്ന കൈപൊക്കി വോട്ടിംഗിലൂടെ പ്രസിഡന്റായി ടി.സി.രൈരുക്കുറുപ്പ് തെരഞ്ഞെടുക്കപ്പെട്ടു. 1963-ലെ പുനസംഘടനയിലൂടെ പുറംമേരി, വിലാതപുരം, കുനിങ്ങാട്, മുതുവടത്തൂര്‍, എളയടം, പെരുമുണ്ടച്ചേരി, അരൂര്‍ എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുറമേരി പഞ്ചായത്ത് രൂപീകൃതമായി. ബാലറ്റ് പേപ്പര്‍ അടിസ്ഥാനത്തില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ പി.കുഞ്ഞിക്കേളു അടിയോടി പുറമേരി പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തച്ചോളി ഒതേനനെയും ഉണ്ണിയാര്‍ച്ചയേയും പുകഴ്ത്തുന്ന വടക്കന്‍...